കില്‍ത്താന്‍- കെ.ബാഹിര്‍ രചിച്ച അഹ് മദ് നഖ്ഷബന്ദി(ഖ.സി) യുടെ ജീവചരിത്രിത്തിന്റ പ്രകാശനം ഇന്നലെ(16.10.2010) ജീലാനി ബീച്ചില്‍വെച്ച് നടന്ന ചടങ്ങില്‍ ഖാസി ശംഊന്‍ ഫൈസി ആദ്യ കോപ്പി ഡോ.മുഹമ്മദ് ഖാനിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തന സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. ചമയം ഹാജാ ഹുസൈന്‍ സ്വാഗത പ്രസംഗവും യാക്കൂബാ മാസ്റര്‍ അധ്യക്ഷ പ്രസംഗവും നടത്തി. തുടര്‍ന്ന് അഷ്റഫ് മാസ്റര്‍, ഇസ്മത്ത് ഹുസൈന്‍ എന്നിവര്‍ പുസ്തകത്തെക്കുറിച്ചും കെ.ബാഹിര്‍ മറുപടിപ്രസംഗവും നടത്തി. ടി.ടി.ഇസ്മായില്‍ നന്ദിയും പറഞ്ഞു. പവിഴദ്വീപ് പബ്ളിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കോപ്പി ആവശ്യമുളളവര്‍ 9496275299 എന്ന നമ്പറില്‍ ബന്ധപ്പെടുക.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitRjzdI0aehglcEsVPM0Wx_C-_IcaEPeVxq6SSiILG-A-2VYdatEviH7mIV68mOI9j0U4U3g-qxnomnATCnx8x0PbFHqpdSVRKns4DsW57f051mRQyONiAfps3cad96BbssVD_tk7KOcwn/s320/bahir.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJ7rtgr_jSR8eUGKNl8DI9bJQiqcoaTlr6F1ED7jZZ8AFIYvIWK7gdBAnExxYLFL5YyfCLMCAH7qOyADbzLAl3hlv1X4zsUX6PW_rWXQIo2cZIS2Baumd-LLTMltUIjKeYRyCATL7uriY1/s400/pusakam.jpg)
No comments:
Post a Comment
Thank You for ur Comment