ഇക്കഴിഞ്ഞ ഇ-സോണ്‍ ആര്‍ട്സ് ഫെസ്റിവലില്‍ ഒന്നാം സ്ഥാനം കിട്ടിയ കവിത. കോളേജ് ഓഫ് എഡൂക്കേഷന്‍ കവരത്തിയിലെ ഹാജറാബി.ബി.പി എഴുതിയ കവിത
അപഹരിക്കപ്പെട്ട നിമിഷങ്ങള്‍
ഒരു ചെറുപുഞ്ചിരിയുമായെത്തി-
യവളീ ഭൂമിയില്‍
ബാല്യത്തിന്‍ കുടക്കീഴില്‍
തത്തിക്കളിക്കും വേളയില-
പ്പോഴവളുടെ മ്രുദുലമേനി തന്‍
രുചിയറിഞ്ഞതവളുടെ കളിത്തോഴന്‍.
കൌമാരത്തിന്‍ ഇടവേളകളിലെപ്പോഴൊക്കെയോ
അധ്യാപകരവളുടെ നിറമേനിയി-
ലെഴുതിപ്പഠിപ്പിച്ചവളുടെ കൌമാരത്തെയപഹരിച്ചു.
യവ്വനത്തിന്‍ ചോരത്തുടിപ്പിനെയപ-
ഹരിക്കാനെത്തിയതവളുടെ സഹോദരങ്ങള്‍
തന്‍ കരാളഹസ്തങ്ങളായിരുന്നു.
നിലാവുദിക്കാന്‍ മറന്നുപോയൊരു
രാത്രിതന്‍ മറവിലവളെ കൊത്തി-
പ്പറിച്ചതവളുടെ ജന്മ്നാഥന്‍ തന്നെ.
ജീവിതത്തിന്‍ വിലപ്പെട്ട നിമിഷ
ങ്ങളെയപഹരിച്ചവരിന്നു സമൂഹത്തില്‍
മാന്യതയുടെ കൊടിചൂടുമ്പോള്‍
ഇവള്‍, ഈ പെണ്‍കൊടി
ഒരു നെരിപ്പോടായി കത്തിയമരുന്നു.
മൌനമായി കത്തിയമരുകയാണവളിന്നും.
ഇന്നും കാതോര്‍ത്താല്‍ നമുക്കു കേള്‍ക്കാം
ഇതുപോല്‍ നിമിഷങ്ങളപഹരി
ക്കപ്പെട്ട പെണ്‍കൊടികള്‍ തന്‍
മൌനത്തിന്‍ നിലവിളികള്‍........
കവിത വായിച്ച് കുറെ നിമിഷങ്ങള്‍ അപഹരിക്കപ്പെട്ടു
ReplyDeleteഎന്നാലും VERY NICE!!!
സമകാലികലോകത്തെ സംഭവവികാസങ്ങള്‍ കോറിയിട്ട ഈ കവിതയ്ക്കും കവയിത്രിക്കും ആശംസകള്‍.
ഹാജറ.... നന്നായി എഴുതുന്ന, വായിക്കുന്ന കുട്ടിയാണ്... അവള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ കിട്ടിയാല്‍ ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയും... ഹാജറയ്ക്ക് എല്ലാവിധ വിജയങ്ങളും നേരുന്നു
ReplyDelete