ഇപ്പോഴത്തെ പേര് പഴയപേര്
മിനിക്കോയി മാല്‍ക്കി
കല്‍പേനി കാഫ്ഫിനി
ആന്ത്രോത്ത് അന്തറുവാ
കവരത്തി കുറുദിബ്
അമേനി അമ്മിനി
അഗത്തി അക്കട്ടി
കില്‍ത്താന്‍ കില്ലട്ടി
കടമത്ത് കന്‍ഗമംഗലാ
ചെത്ത്ലാത്ത് സത്ത്ലഗും
പിട്ടി ഫട്ടിയ്യ
ബിത്ര അല്‍ ബട്ട്ര്‍
പെരുമുള അല്‍ഫര്‍മാലി
ബംഗാരം ബംഗാരം
(അല്‍ ഹാവ്വിയ്യ് എന്ന അറബി ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത് എഡി.1400 ല്‍ അഹമദ് ഇബ്നു മജീദ് രേഖപ്പെടുത്തിയത്)
-കടപ്പാട് ജനാബ് പി.എം.കോയയുടെ പുസ്തകമായ നിങ്ങള്‍ക്കറിയാമോ എന്ത്?ഏത്?എപ്പോള്‍?എവിടെ?
കെ.ബാഹിറിനെ ആദരിച്ചു
എറണാകുളം(8.6.12): 2011 ലെ ഏറ്റവും നല്ല സാഹിത്യ രചനയ്ക്കുള്ള ലക്ഷദ്വീപ് കലാ അക്കാദമി അവാര്‍ഡ് നേടിയ കില്‍ത്താന്‍ സ്വദേശി കെ.ബാഹിറിനെ നാഷണല്‍ യൂണിയന്‍ ഓഫ് BSNL വര്‍ക്കേഴ്സ് എറണാകുളം ജില്ലാ സമ്മേളനത്തില്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു. കേരള എക്സൈസ് വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ശ്രീ.പി.ടി.മാത്യു ഉപഹാരം നല്‍കി. ലക്ഷദ്വീപിന്‍റെ ചുമതലയുള്ള സംഘടനയുടെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായി ശ്രി.ബാഹിറെ തിരഞ്ഞെടുക്കുകയും ചെയ്തു. 'കിളുത്തനിലെ കാവ്യപ്രപഞ്ചം' എന്ന കൃതിയാണ് കെ.ബാഹിറിനെ അവാര്‍ഡിനര്‍ഹനാക്കിയത്.
Subscribe to:
Posts (Atom)
ADVT:ലക്ഷദ്വീപ് കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?.. എങ്കില്‍ ബന്ധപ്പെടുക