കെ.ബാഹിറിനെ ആദരിച്ചു


എറണാകുളം(8.6.12): 2011 ലെ ഏറ്റവും നല്ല സാഹിത്യ രചനയ്ക്കുള്ള ലക്ഷദ്വീപ് കലാ അക്കാദമി അവാര്‍ഡ് നേടിയ കില്‍ത്താന്‍ സ്വദേശി കെ.ബാഹിറിനെ നാഷണല്‍ യൂണിയന്‍ ഓഫ് BSNL വര്‍ക്കേഴ്സ് എറണാകുളം ജില്ലാ സമ്മേളനത്തില്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു. കേരള എക്സൈസ് വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ശ്രീ.പി.ടി.മാത്യു ഉപഹാരം നല്‍കി. ലക്ഷദ്വീപിന്‍റെ ചുമതലയുള്ള സംഘടനയുടെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായി ശ്രി.ബാഹിറെ തിരഞ്ഞെടുക്കുകയും ചെയ്തു. 'കിളുത്തനിലെ കാവ്യപ്രപഞ്ചം' എന്ന കൃതിയാണ് കെ.ബാഹിറിനെ അവാര്‍ഡിനര്‍ഹനാക്കിയത്.

No comments:

Post a Comment

Thank You for ur Comment