നാടന്‍ പാട്ട് (രചന.കെ.സി.കരീം കില്‍ത്താനി)

ചബരിക്കടവൈ ശൂവ്വമുരിക്കും ബീഫാത്തുമ്മാ
താര് കുടഞ്ഞത് മതി കണ്ടം കരളേ ഫാത്തുമ്മാ
മഞ്ഞാത്തോട്ടത്തത്തി പറുക്കാന്‍ ബാ ഫാത്തുമ്മാ
മുന്തിരിഫോലെ ഫൊളുത്തിന ഫാലാലം ഫാത്തുമ്മാ

കറിയും ചോറും കണ്ടിട്ട്
ദിവസം നാല് കഴിഞ്ഞില്ലേ
കാരാണീ വരവില്ലാതെ
അരികിട്ടാതെ വലഞ്ഞില്ലേ
നാട്ട് നടപ്പാള്‍ വന്നിട്ട്
കയറ് മുഖത്തിലെറിഞ്ഞില്ലേ

കഞ്ഞിക്കരിയില്ലാഞ്ഞിട്ടന്ന്
ബാട്ടച്ചക്ക കുളിച്ചില്ലേ (ചബരിക്കട..)

കുരുമ്മേം തേങ്ങേം തിന്നിടാം
മുരുങ്ങ ഫുളുക്കിക്കുളച്ചീടാം
തിര്ണിയും കറ്റ പറിച്ചീടാം
അത്തിയ തണ്ണി കുടിച്ചീടാം
ചേമ്പും ചക്കരയും തിമ്മാം
ചമ്പകപ്പൂവ് പറിച്ചീടാം

കട്ടികണക്കേ ഫൊള്ത്ത
കുറുമ്മട്ടക്കാ തിമ്മാം ഫാത്തുമ്മാ. (ചബരിക്കട...)

കട്ടക്കാരന്‍ ബീരാനും
മീരാകൊണ്ട് വരുന്നുണ്ട്
ബട്കം കടലില്‍ പോയിട്ട്
ചാടിയ രണ്ട് ശുറാവുണ്ട്
എരിപൊരികൊളളും പൈതങ്ങള്‍
കുടിയില്‍ കരഞ്ഞ് കിടപ്പുണ്ട്

കരുവേം കട്ടിത്തണ്ണിയുമൂട്ടി
പട്ടിണി മാറ്റാം ഫാത്തുമ്മാ. (ചബരിക്കട...)

No comments:

Post a Comment

Thank You for ur Comment