കവരത്തി(18.7.12)- കില്‍ത്താന്‍ സ്വദേശി എന്‍.. ഇസ്മത്ത് ഹൂസൈന്‍ എഴുതിയ ലക്ഷദ്വീപിലെ ആദ്യത്തെ മലയാള നോവലായ കോലോടവും യു.സി.കെ തങ്ങളുടെ കഥാസമാഹാരമായ കടലിന്റെ കഥകളും അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് പ്രകാശനം ചെയ്തു. അഡ്മിനിസ്ട്രേറ്ററുടെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചായിരുന്നു പ്രകാശനം. പരിപാടിയില്‍ കില്‍ത്താന്‍ ദ്വീപ് ചെയര്‍പേഴ്സണ്‍ സാജിദാബീഗം അധ്യക്ഷയായിരുന്നു. നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു. ലക്ഷദ്വീപിലെ തനതായ ജീവിതസംസ്ക്കാരം വിളിച്ചുണര്‍ത്തുന്നതാണ് രണ്ട് കൃതികളും. ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘമാണ് പുസ്തകങ്ങള്‍ പുറത്തിറക്കിയത്.
പുസ്തകങ്ങള്‍ ലഭിക്കുന്നതിന് ഈ നമ്പരില്‍ ബന്ധപ്പെടുക -9495468266




No comments:
Post a Comment
Thank You for ur Comment