ലക്ഷദ്വീപ് ചരിത്രം ഒരു പുതിയ വഴിത്തിരിവിലേക്ക് -200 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി


ചെത്ത്ലാത്ത്(13.07.11)- ലക്ഷദ്വീപ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു കാര്യം കൂടി കണ്ടെത്തി. കിഴക്ക് വശത്തെ ബീച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി കുഴിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ 200 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തിയത്. ജിയോഗാ വാര്‍ഷിയ എന്ന രാജ്യത്തിന്റെ 1800 കളിലെ 10 നാണയങ്ങളാണ് കണ്ടെത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള ഈ കൊച്ചു രാജ്യം അമേരിക്ക ഗള്‍ഫ് യുദ്ധ സമയത്ത് നാവിക ഇടത്താവളമായി ഉപയോഗിച്ചിരുന്നു. കോറോളസ് 4ാമന്‍ രാജാവിന്റെ കാലത്തുള്ളതാണ് ഈ നാണയങ്ങള്‍. ഇതില്‍ ചിലത് വേറെ രാജ്യക്കാരുടേതാണ്. ലക്ഷദ്വീപ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ അമൂല്യ നിധി അഗത്തി മ്യൂസിയം പോലുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് തീര്‍ച്ചയാണ്. പക്ഷെ ഇത് അമൂല്യമാണെന്നറിഞ്ഞതില്‍ പിന്നെ പലരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ചെമ്പ് ലോഹം കൊണ്ടുണ്ടാക്കിയ ഈ നാണയങ്ങള്‍ക്ക് നമ്മുടെ ഒരു രൂപ നാണയത്തിന്റെ 3 ഇരട്ടി വലിപ്പമുണ്ട്.

No comments:

Post a Comment

Thank You for ur Comment