ഒരു റംസാന്‍ കവിത

റംസാന്‍ നിലാവ്
(അല്‍ഹിബ, ചേത്തിലാത്ത്)
 ശ-അബാനു വിടചൊല്ലി
പടിഞ്ഞാറില്‍ നിന്റെ പൊന്നമ്പിളി തിളങ്ങി
മുത്തും മാണിക്യവും നിറച്ചൊരു കപ്പലായ്
വന്നു നീ പോകാനൊരുങ്ങയായ്
ആദ്യത്തെ പത്തില്‍ കരുണയായ്
അനുഗ്രഹപ്പൂമഴ പെയ്കയായ്
മധ്യത്തെ പത്തില്‍ പാപം പൊറുക്കലായ്
തൌബ തന്‍ വാതില്‍ തുറക്കയായ്
അന്ത്യത്തെ പത്തില്‍ നരക മോചനമായ്
ആയിരമായിരം പാപികള്‍ക്ക് മോക്ഷമായ്
ആയിരം മാസങ്ങളോളം സ്രേഷ്ടമാം
ലൈലത്തുല്‍ ഖദറായ് ഖുര്‍-ആനിന്‍
വാര്‍ഷിക രാത്രിയും
മുത്തൊളി മുന്നൂറ്റിപ്പതിമൂന്നില്‍ നിന്നു പൊരുതിയ
ബര്‍കത്തുടയ ഗസ്വ്വത്തില്‍ കുബറയും
തസ്കിയത്തിന്‍ മാധൂര്യമൂറും
തറാവീഹും വിതറും മസ്ജിദില്‍ ഭജനവും
ഭക്തര്‍ ആവോളം അനുഷ്ടിച്ചു
ഒടുക്കത്തെ തിരക്കുമായ്
നിന്റെ വരവറിയാതെ
പാഴാക്കി അനര്‍ഘ നിമിഷങ്ങള്‍
അശ്രദ്ധനായ് പാപി ഞാന്‍
വരില്ലേ നീ റമളാന്‍ അടുത്ത ആണ്ടിലും
കാത്തിരിക്കും ഞാന്‍ നിന്നെ
ഖല്‍ബില്‍ ജീവനുള്ള കാലം.

No comments:

Post a Comment

Thank You for ur Comment