ഫുത്തൂഹാത്തുല്‍ ജസായിര്‍
നമ്മുടെ ദ്വീപിന്റെ അമ്പത്തിനാലാം - ജന്മദിനം
ഒരു ഫ്ളാഷ് ബാക്ക്...
ബി.സി-1500- ദ്വീപില്‍ ജനവാസ മാരംഭിച്ചെന്ന് പറയപ്പെടുന്നു.
എ.ഡി-6-ആമ് നൂറ്റാണ്ട്- ചിറക്കല്‍ രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
664- ഹസ്രത്ത് ഉബൈദുളളാ(റ) അമേനിയില്‍ എത്തി
12-ആമ് നൂറ്റാണ്ട്- കോലത്തിരി രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
1310- മാര്‍ക്കോപോളോ എന്ന സഞ്ചാരി മിനിക്കോയില്‍.
1342- ഇബ്ന് ബത്തൂത്ത എന്ന സഞ്ചാരി മിനിക്കോയില്‍.
1500- കണ്ണൂര്‍ രാജാവ് അബൂബക്കര്‍ എന്നയാള്‍ മുഖേന ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമേനിയില്‍ പോര്‍ച്ചുഗീസുകാരെ കൊന്നൊടുക്കി (പാമ്പിന് പളളി സംഭവം)
1501- പാമ്പിന് പളളി സംഭവത്തിന്റെ പ്രതികാരമായി അമിനി ഖാളി അടക്കം 600 ഓളം ആളുകളെ പോര്‍ച്ചുഗീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തി.
1502- പോര്‍ച്ചുഗീസുകാര്‍ അമിനി ദ്വീപ് പിടിച്ചെടുത്തു.
16 -ആമ് നൂറ്റാണ്ട്- ദ്വീപുകള്‍ കണ്ണൂര്‍ ആലിരാജയുടെ ഭരണത്തിന് കീഴില്‍
1654- മുഹമ്മദ് ഖാസിം (റ) കവരത്തിയില്‍ എത്തി.
1700- മിനിക്കോയി ദ്വീപ് ലക്ഷദ്വീപിനോട് കൂട്ടിച്ചേര്‍ത്തു.
1787- വടക്കന്‍ ദ്വീപുകള്‍ ടിപ്പുവിന്റെ അധീനതയിലായി.
1798- കില്‍ത്താന്‍ ദ്വീപിന്റെ ചരിത്ര പുരുഷന് അഹ്മദ് നഹ്ശ ബന്ദി(റ) ജനിച്ചു.
1799- ദ്വീപുകള്‍ മംഗലാപുരം കളക്ടറുടെ അധീനതയിലായി.
1800- അറക്കല്‍ രാജവംശം ദ്വീപുഭരണം ഏറ്റെടുത്തു.
1835- റോബിന്‍സണ്‍ ബിത്ര ദ്വീപ് സന്തര്ശിച്ചു.
1842- അമേനി ദ്വീപ് ആസ്ഥാനമാക്കിയുളള മനേഗാര്‍ ഭരണം നിലവില്‍ വന്നു.
1848- കല്പേനി, അഗത്തി, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ നാശം വിതച്ച കൊടുങ്കാറ്റ്.
1863- മോറിസ് കില്‍ത്താന്‍ സന്തര്ശിച്ചു.
1873- ദ്വീപിലെ പ്രഥമ സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1874- ദ്വീപിലെ പ്രഥമ ഡിസ്പെന്‍സറി അമിനിയില്‍ ആരംഭിച്ചു.
1875- അറക്കല്‍ ബീവിയുടെ കൈയില്‍ നിന്നും ബ്രിട്ടീഷുകാര്‍ ദ്വീപ് കൈക്കലാക്കി.
1904- ആദ്യ ഗവ.സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1905- ദ്വീപുകള്‍ മദ്രാസ് ഗവ.ന്റെ കീഴിലായി.
1911- കില്‍ത്താനില്‍ സ്കൂള്‍ ആരംഭിച്ചു.
1921- ആര്.എച്ച്. എല്ലീസ് ദ്വീപ് സന്തര്ശിച്ചു.
1928- ബിത്ര ദ്വീപില്‍ ജനവാസമാരംഭിച്ചു.
1932- ലക്ഷദ്വീപ് ചരിത്രം എന്ന പുസ്തകം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1936- നാവികശാസ്ത്രം എന്ന ഗ്രന്ഥം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1948- കടമത്ത് ദ്വീപിലെ ചാലകാട് എന്ന വീടിന്റെ പരിസരത്തുനിന്ന് ഒന്നും രണ്ടും നൂറ്റാണ്ടിന്റെ സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെത്തി.
1952- ജമാഅത്തെ ജസീറ എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു.
1956 നവംബര്‍1- ദ്വീപുകള്‍ ഒരു കേന്ദ്രഭരണ പ്രദേശമായി. യു.ആര് പണിക്കര്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന് ദ്വീവി ഐലന്റിന്റെ പ്രഥമ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.
പുസ്തക പ്രകാശനം
കില്‍ത്താന്‍- കെ.ബാഹിര്‍ രചിച്ച അഹ് മദ് നഖ്ഷബന്ദി(ഖ.സി) യുടെ ജീവചരിത്രിത്തിന്റ പ്രകാശനം ഇന്നലെ(16.10.2010) ജീലാനി ബീച്ചില്‍വെച്ച് നടന്ന ചടങ്ങില്‍ ഖാസി ശംഊന്‍ ഫൈസി ആദ്യ കോപ്പി ഡോ.മുഹമ്മദ് ഖാനിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തന സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. ചമയം ഹാജാ ഹുസൈന് സ്വാഗത പ്രസംഗവും യാക്കൂബാ മാസ്റര്‍ അധ്യക്ഷ പ്രസംഗവും നടത്തി. തുടര്‍ന്ന് അഷ്റഫ് മാസ്റര്‍, ഇസ്മത്ത് ഹുസൈന് എന്നിവര്‍ പുസ്തകത്തെക്കുറിച്ചും കെ.ബാഹിര്‍ മറുപടിപ്രസംഗവും നടത്തി. ടി.ടി.ഇസ്മായില്‍ നന്ദിയും പറഞ്ഞു. പവിഴദ്വീപ് പബ്ളിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കോപ്പി ആവശ്യമുളളവര്‍ 9496275299 എന്ന നമ്പറില്‍ ബന്ധപ്പെടുക.


നാടന്‍ പാട്ട്
നാരേങ്ങാ തോട്ടം ബിലാത്തിത്തോട്ടം
നാരേങ്ങാ എല്ലം ഫൊളിത്തിരിഞ്ഞ്
ഉമ്മാ ഫുറപ്പെട്ടു തെക്കെ നോക്കി
ബാപ്പ ഫുറപ്പെട്ടു ബാളും കൊണ്ട്
കടിയാ മരത്തിന ബേറ് ഫറിപ്പാം
ബേരും ഫറിച്ച് മടങ്ങും നേരം
കുഞ്ഞിച്ചിരവ ഫടലമുട്ടി
കഞ്ഞിക്കലത്ത് മടക്കിബെച്ച്
അങ്ങാടി ക്കോളി ബടക്കന്‍ കോളി
കോളി മലയേറി മൊട്ടയിട്ട്
മൊട്ടയിലെട്ടെണ്ണം ഫൊട്ടിപ്പോയി
മധുരിക്കും ഓര്‍മ്മകള്‍- ചമയം ഹാജാഹുസൈന്‍(ചെറുകഥ)
തിങ്കിളിമാതം പൂനിലാവ് വാരിവിതറിയ രാത്രി. കിട് വ്മേഞ്ഞ ഓലപ്പുരയുടെ മുറ്റത്ത് കയറ്റ് കട്ടിലില്‍ വിരിച്ച മുസല്ലയില്‍ മലര്‍ന്ന് കിടക്കുന്ന പീപ്പിക്കുഞ്ഞ്. ബലിയമ്മാ, ബിയ്യുമ്മാ, ഇത്താത്താ, ബീത്താത്താ തുടങ്ങി സകല ഉമ്മമാരുടെയും സമ്മേളന വേദി. കുളിക്കരയില്‍ തര്‍വത്തക്കഞ്ഞി വെച്ചതും വലിയകോലോടം വരാന്‍ വൈകിയതിന് കാറ്റ് വിളിച്ചതും എല്ലാം ഇവിടെ ചര്‍ച്ചാ വിഷയമാണ്. അങ്ങിനെ ആകാഷവാണി കില്‍ത്താനിലെ തല്‍സമയ സംപ്രേക്ഷണം ശ്രവിച്ച് ഞാന്‍ പീപിക്കുഞ്ഞിനടുത്ത് കിടന്നു.
വെണ്മുകില് തുണ്‍ുകള്‍ക്കിടയില്‍ തിങ്കിളിമാതന്‍ ഓടിനടക്കുന്നതും എണ്ണിയാല്‍ ഒടുങ്ങാത്ത നക്ഷത്ര കജിലമായ ആകാശവും നോക്കി കിടക്കാന്‍ രസം തോന്നി. ഇടക്കിടെ ബലിയുമ്മാ മാനത്തെ തിങ്കിളിമാത്തെ നോക്കി കൈകൊണ്‍് തിരുകുന്നത്പോലെ ചില ആംഗ്യങ്ങള്‍ കാണിക്കുകയും
തിങ്കിളിമാതന്‍ തിക്കത്തെ
നാക്കുര് മാല നിക്കുര്മാല
കുര്‍ക്കി കുര്‍ക്കിത്താട്ടൂട്
എന്ന് പറഞ്ഞ് ഓമനക്കുഞ്ഞിനെ ഇക്കിളിപ്പെടുത്തുകയും ചെയ്യുന്നു. അപ്പോള്‍ അവന്റെ ചെഞ്ചുണ്‍ില്‍ പുഞ്ചിരി വിരിയുന്നതും അവന് കരണം മറിയുന്നതും കാണാന്‍ നല്ല രസമായിരുന്നു.
ബില്ലത്തിനപ്പുറത്ത് തിരമാലകള്‍ തലകുത്തിമറിഞ്ഞ് പാല്കടല് വിതറിത്തിരിച്ച്പോകുന്നതും ഒരു കാര്‍മേഘം ഉരുണ്‍ുകൂടുന്നതും കാണാമായിരുന്നു. പെട്ടെന്ന് തോടിന്റെ ഭാഗത്ത് നിന്ന് ശക്തമായൊരു കാറ്റ് വീശിയടിച്ചു. ആവി ഉമ്മാ പൈതലിനെയും എടുത്ത് വേഗം വീടിനുളളിലേക്ക് ഓടി. പക്ഷെ ഞാനോടിയില്ല. തെങ്ങിന് തലകള്‍ കാറ്റില്‍ ചാഞ്ചാടുന്നതും കടലിളകിമറിയുന്നതും കണ്‍ാസ്വദിക്കുവാന്‍ എനിക്ക് രസം തോന്നി.
കൌങ്ങുംതല ഇളിഞ്ഞിന എല്ലാരും ഉളളേക്ക് കടന്ന്കളേ- മേലാബായില്‍ നിന്ന് മാമാക്കുന്നി ഉവ്വാ വിളിച്ച് പറഞ്ഞു. ശവരിക്കടവില്‍ നിന്ന് ചൂവം ശേഖരിച്ച് ശവരിക്കുളിയില്‍ തീവെച്ച് ഫറവചുട്ട്കൊണ്‍ിരുന്ന ബാലുവക്കാരും. ഉമ്മാച്ചോറ്റുപ്പില്ല ചൊല്ലിക്കളിച്ച് കൊണ്‍ിരിക്കുന്ന കുട്ടികളുമെല്ലാം വീട്ടിലേക്കോടി. അല്ലാ കൌങ്ങും തല ഇളിഞ്ഞ്ന മുറിച്ച് താപ്പാം ഫങ്കാക്കാ ഉവ്വായ ബിളിയല്ലാ. കോക്കാക്കാ വിളിച്ച് പറഞ്ഞപ്പോള്‍ ആരോ ഹൈദര്‍ പളളിയിലേക്കോടി.
അറിയപ്പെടുന്ന ഒരു പണ്‍ിതനും സമൂഹത്തില്‍ ആദരിക്കപ്പെടുന്ന ഒരു വ്യക്തിയുമാണ് ക്വാപ്പാ എന്ന് ഞാന്‍ വിളിക്കുന്ന ഫങ്കാക്കാ ഉവ്വാ. ക്വാപ്പാ പളളിയില്‍ നിന്ന് ഫാഞ്ഞ് വന്ന് ഉര് കുന്നിക്കത്തിയും ഇട്ത്ത് മേലാബായിക്ക് മറിഞ്ഞ്നിന്ന് എന്തോ ഓതിക്കൊണ്‍് തലയെമുറിക്കുന്നു.
ഇതേസമയം തോട്ടിനപ്പുറത്ത് പാമ്പ് കപ്പല്‍ പുവ്വശെടിപോലെ നേരിയ ഒരു ശെടി കടലിലേക്ക് താഴ്ന്നിറങ്ങിക്കൊണ്‍ിരിന്നു. ക്വാപ്പാ തന്റെ മന്ത്രോച്ചാരണം നടത്തി കുന്നിക്കത്തികൊണ്‍് കൌങ്ങും തലയെ മുറിച്ച് വീഴ്ത്തി.തോട്ടിനപ്പുറത്ത് കടലിലേക്ക് ചാഞ്ഞിറങ്ങിയ തായിക്കാണുന്ന ചെടിക്കഷ്ണത്തെയാണ് കൌങ്ങുംതല എന്ന് പറയുന്നത്. കടപ്പുറത്തെ എന്റെ ഓലപ്പുരയുടെ മുറ്റത്ത് നിന്നാണ് ക്വാപ്പാ കൌങ്ങുംതല അരിഞ്ഞ് വഴ്ത്തിയത്. ഇത്ര ദൂരെയുളള ഒരു സാധനത്തെ കിലോമീറ്ററുകള്‍ക്കകലെ നിന്ന് എങ്ങിനെ മുറിക്കുവാന്‍ കഴിയുന്നു എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്‍്. അതൊക്കെ മന്ത്രത്തിന്റെ അപാര ശക്തി എന്നെ പഫയാനൊക്കൂ. എന്തായാലും ടി.വി ഓഫാക്കുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍പോലെ ക്വാപ്പായുടെ കുന്നിക്കത്തിക്കും എന്തോ ശക്തിയുണ്‍്. അതോടെ കാറ്റ് ശമിച്ച് തുടങ്ങി. എങ്കിലും മഴ തിമര്‍ത്ത് പെയ്തു. അടിച്ച് വീശുന്ന കാറ്റില്‍ മഴ വീടിനകത്തേക്ക് പാറി. ഇറയത്തെ ഇറ്റിറ്റ് വീഴുന്ന വലിയ മഴത്തുളളികള്‍ കാണാന്‍ ബഹുരസം. ആകാശം പൊട്ടിപ്പിളരുന്നതുപോലെ മിന്നലും ഇടിയും തുടങ്ങി.
കുഞ്ഞിനെ പുതച്ച്കിടത്തി അതിനടുത്ത് എന്നോട് കിടക്കാന്‍ പറഞ്ഞു. കിടക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. അപ്പോള്‍ തൈവി ഉമ്മാ പറഞ്ഞു.
ഫണ്‍ുരുമ്മാ പുപ്പുരയില്‍
ഫറവ ഞാലി മുട്ടയിട്ട്
ചൂട്ടിരിപ്പാന്‍ പുവ്വമക്ക
കണ്‍െടുത്ത് ചുട്ട് തിന്ന്
അവിടെ നിന്നാരോ വിളിച്ച്
ഫണ്‍ാരസൂപ്പയേ....
അതൊന്നും ശ്രദ്ധിക്കാത്തമട്ടില്‍ ഞാന്‍ മഴയത്ത് ഓടിക്കളിച്ച് കൊണ്‍ിരുന്നതിനാല്‍ തൈവി ഉമ്മാ ദേശ്യത്തില്‍ പറഞ്ഞു അല്ലാ കുരു കുര്ത്തം കെട്ടോനെ കടന്ന് കളേ ഉള്ളേക്ക്.
അപ്പോഴേക്ക് ബലിയമ്മാ കഥ പറയാന്‍ തുടങ്ങിയിരുന്നു. ഫണ്‍്പ്പണ്‍്പ്പോലോ ഉരുമ്മായിക്കും ബാപ്പായിക്കും കൂടി രണ്് മക്ക ഉണ്‍ാഞ്ഞ. ഒന്നിനപ്പേരും കാവലോംകാക്കാ മറ്റിയോനാപ്പേര് കക്കിടമുടയോം. അയിനാ ഇളയോം ശവികൊട്ടി. കഥ പിന്നെയും തുടര്‍ന്നു. അങ്ങിനെ കര്‍ക്കിട മാസത്തെക്കുളിരില്‍ കഥയും കേട്ട് ബലിയമ്മായേയും മുട്ടിച്ച് കണ്ണും പൊത്തി ഞാല് കിടന്നു.
പെട്ടന്നൊരു ശബ്ദം കേട്ടത്പോലെ തോന്നി ചിന്തകളുടെ മാസ്മരലഹരിയില്‍ നിന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു. ടി.വി യില്‍ ക്രിക്കറ്റ് കളിനടക്കുന്നു. യുവരാജ് സിങ് അടിച്ച സിക്സറിന്റെ ബഹളം. പെട്ടെന്ന് ഉണ്ായ ദേശ്യത്തില്‍ ഞാന്‍ ടി.വി ഓഫാക്കി. ടി.വി യോടും ക്രിക്കറ്റിനോടും സകലമാന പുരോഗമനങ്ങളോടും എനിക്ക് വെറുപ്പ് തോന്നി. സായിപ്പന്മാര് പണ്് കാട്ടിക്കൂട്ടിയ ഏതോകോപ്രായങ്ങള്‍ പരിഷ്ക്കാരം എന്ന് കരുതിയ യുവതലമുറയെ ഞാന്‍ മനസ്സാ ശപിച്ചു.
പണ്് മുഹിയുദ്ധീന് പളളിക്കുളത്തില്‍ അന്തക്കുന്തച്ചാര്‍ മുതിരക്കറി എന്ന് ചൊല്ലി തര്‍ക്കിച്ച് നീന്തിയതും- ചളളക്കാപിളളക്കാ ആരെടുക്കും ഞാനെടുക്കും എന്ന് പറഞ്ഞ് ഒരു ഇട്ടാട്ടത്തിന് വേണ്ി പടവെട്ടിക്കളിച്ചതും പിന്നെ കടപ്പുറത്ത് ബാളകുലേക്കല്‍, ഇര്ട്ട് മറയല്‍, എട്ട്കളി, കോട്ടകളി തുടങ്ങിയ പഴയകാല കളികളിലൂടെ എന്റെ ചിന്ത ഊളിയിട്ട് നടന്നു.
അന്നൊക്കെ ഓത്തമ്പലത്തെ മുക്രിയെ കണ്‍ാലും, കീഫ്റബേധം പടിപ്പിക്കിണ്‍ മാഷ്മാരെ കണ്‍ാലും ബഹുമാന പുരസരം ദൂരെ നിന്ന്തന്നെ വഴിമാറി പോകുമായിരുന്നു.
ഇന്നിപ്പോള്‍ സായിപ്പ് സംസ്കാരത്തിന്റെ വേലിയേറ്റത്തില്‍ ക്രക്കറ്റും കളളും കളവും വര്‍ദ്ധിച്ചു. കൌങ്ങുംതല ഇറങ്ങുന്നില്ലാ, രാക്കഥകള്‍ കേള്‍ക്കാറില്ലാ, ഉര്ളച്ചോറുണ്‍ാക്കി ഒന്ന് ഓത്ത് കിട്ടുവാം, ഒന്ന് സ്വര്‍ഗ്ഗം കിട്ടുവാം എന്ന് പറഞ്ഞ് ഭക്ഷണം കഴിപ്പിക്കുന്ന ഉമ്മമാരും സുബഹി നിസ്ക്കാരത്തിന് വിളിച്ചെഎണീപ്പിക്കുന്ന ബാപ്പമാരും ഇന്നില്ലാ. ബാപ്പമാര് ഉറങ്ങി എണീക്കുന്നത് ഹോട്ടലില്‍, മക്കള്‍ ചുണ്‍ില്‍ വിരിയുന്ന കഞ്ചാവിന് കുറ്റിയുടെ മായാവലയത്തില്‍ എവിടയോ മസ്ത് പിടിച്ചുറങ്ങുന്നു.
കാലത്തെ ഗതികെട്ട മാറ്റത്തെ ശപിച്ച് ടി.വിക്ക് മുന്നില്‍ നിന്ന് ഞാന്‍ മെല്ലെ കടപ്പുറത്തേക്ക് നടന്നു.
LAKSHADWEEP ITS HISTORY
-Dr.C.N. Haneefakoya
Though early history of Lakshadweep is unwritten material and historical evidences shows inhabitation might have been originated during the Polynesian period. dr, N Muthukoya in his book Lakshadweep Nootandukaliloode( Lakshadweep through centuries) undeniably convince the local culture in par with the Polynesian traditions. The Buddhist monastery leftovers found in many islands points towards an early settlement. There have been few traditions also which are backing for the proof for the Buddhist theory. Later it is found many statutes of Krishna and other Hindu mythological heads which is pointing to the existence of Hindu religion. The first written proof about the islands dates back to the Hijra 41, futhuhathool jazair( triumph of the islands). The evidences undoubtedly pronounce that Hindu religion was in command during the conversion period by the saint Ubaaidullah. But, in spite of all material and cultural evidences some historians narrates the story of Cheraman Perumal the last king of Crangnore in connection with the first settlement on these islands. It is believed that the last settlers were Hindus; even now unmistakable Hindu social stratification exists in these islands; even after practicing Islam for many centuries.one such tradition is the matrilineal division of property. In all the islands this practice was in carried outbefore Tippu Sultan ruled northern group of islands. Tippu introduced the land division in respect to the sharia of Islamic tradition. Legends say that small settlements started in the islands of Amini, Kavaratti, Andrott and Kalpeni first and later people from these islands moved to other islands of Agatti, Chetlat and Kadmat.