യുവ കലാപ്രതിഭകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

കവരത്തി(25.6.11)- Director, South Zone Cultural Centre, Thanjavur ദ്വീപിലെ 4 യുവ കലാപ്രതിഭകളെ 2010-11 വര്‍ഷത്തെ അക്കാദമി അവാര്‍ഡിനായി തിരെഞ്ഞെടുത്തു.
Smt. Rosina Shana M. (Andrott) - Folk Song.
Smt. Asiyabi P.P. (Agatti)     - Oppanapattu.
Smt. Fahiza F. (Minicoy)       - Bandiya Dance
Shri.Mohammed Shafi (Amini)    - Parichakali.
ഇര്‍ക്കുള്ള സമ്മാനത്തുകയായ 10,000/- രൂപ കവരത്തിയില്‍ വെച്ച് നല്‍കുമെന്ന് ലക്ഷദ്വീപ് കലാ അക്കാദമി അറിയിച്ചു.

സൃഷ്ടികള്‍ ക്ഷണിക്കുന്നു

ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം (കില്‍ത്താന്‍) പുറത്തിറക്കുന്ന സാംസ്കാരിക മാസികയായ കണ്ണാടിപ്പാത്തയുടെ നാലാമത്തെ എഡീഷനിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കവിത, പാട്ട്, നാടന്‍പാട്ട്, മിനി കഥ, ചെറു കഥ,ചരിത്രം, അനുഭവക്കുറിപ്പ് തുടങ്ങിയവയില്‍ നിന്ന് ദ്വീപിന്റെ മണമുള്ള സൃഷ്ടികളാണ് പ്രതീക്ഷിക്കുന്നത്. ചീഫ് എഡിറ്റര്‍ കെ.ബാഹിര്‍(9496275299)  -email -mubeenfras@gmail.com

ലക്ഷദ്വീപ് ക്വിസ്സ്

1. അറക്കല്‍ രാജാക്കന്മാരുടെ അക്രമത്തില്‍നിന്ന അഗത്തിയിലെ ബലിയ ഇല്ലം ബീക്കുന്നിയെ രക്ഷപ്പെടുത്തി കല്‍പിട്ടിയിലെ പാറക്കൂട്ടത്തില്‍ ഒളിപ്പിച്ച വ്യക്തി?
2. ബ്രിട്ടീഷുകാര്‍ കൊന്നൊടുക്കിയ അമിനിയിലെ ഖാളിയുടെ പേരെന്ത്?
3. ദ്വീപു ചരിത്രംഎന്ന പുസ്തകം എഴുതിയത് കല്‍പേനിയിലെ കോയക്കിടാവ് കോയയാണല്ലോ ഇദ്ദേഹം എഴുതിയ രണ്ടാമത്തെ പുസ്തകത്തിന്റെ പേരെന്ത്?
4. കല്‍പേനി, ആന്ത്രോത്ത്, ആക്കത്തി, കവരത്തി തുടങ്ങിയ ദ്വീപുകള്‍ക്ക് കൊടും നാശം വിതച്ച കൊടുങ്കാറ്റടിച്ച വര്‍ഷം?
5. ദ്വീപിനെ ജീവനുതുല്യം സ്നേഹിച്ച അഡ്മിനിസ്ട്രേറ്ററായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി. ഇദ്ദേഹത്തിന്റെ തലശ്ശേരിയിലുളള വീടിന്റെ പേരെന്ത്?
6. കേരളത്തിലെ ദായക്രമം (ഹിന്ദുക്കളുടേത്) സൂചിപ്പിക്കുന്ന ദ്വീപന്‍ സമ്പ്രദായങ്ങള്‍ ഏവ?
7. മുഹമ്മദ് ഖാസിം (റ) യുടെ ബാപ്പയുടെ പേരെന്ത്?
8. ശൈഖ് അഹ്മദ് നഖ്ശ ബന്തി (ഖ.സി) എന്ന പുസ്തകം രചിച്ചതാര്?
9. അറക്കല്‍ ഭരണകാലത്ത് ദ്വീപുകളില്‍ കൊളള നടത്തിയ സംഘത്തലവനായിരുന്നു കുട്ടിയമ്മദ്. കല്‍പേനി ദ്വീപില്‍ നിന്ന് ഇവര്‍ തട്ടിക്കൊണ്ട്പോയ സ്ത്രീയുടെ പേരെന്ത്?
10. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) എഴുതിയ ഒരു പുസ്തകത്തില്‍ ദ്വീപുകളെക്കുറിച്ച് പ്രതിഭാതിക്കുന്നു. ഈ ഗ്രന്ഥത്തിന്റെ പേരെന്ത് ?
ഉത്തരങ്ങള്‍
1.പൂവാത്തിയോട അടിയാന്‍
2. അബൂബക്കര്‍
3. നാവിക ശാസ്ത്രം
4. 1847
5. ബിത്ര
6. മരുമക്കത്തായം, മക്കത്തായം
7. സയ്യിദ് മൂസാരിഫായി
8. കെ. ബാഹിര്‍ കില്‍ത്താന്‍
9. സാണം കദിയ
10. തുഹ്ഫത്തുല്‍ മുജാഹിദീന്‍

പൂജ്യം- ഗണിത ശാസ്ത്ര മാഗസിന്‍ പുറത്തിറക്കി


ഗവ.സീനിയര്‍സെക്കന്‍ഡറി സ്കൂള്‍ കില്‍ത്താന്‍ ദ്വീപിലെ മാത്സ് ക്ളബ് വിദ്യാര്‍ത്ഥികള്‍ പൂജ്യം എന്ന പേരില്‍ ഒരു ഗണിത ശാസ്ത്ര മാഗസിന്‍ പുറത്തിറക്കി. ലക്ഷദ്വീപ് എസ്.എസ്.എ യുടെ ധനസഹായത്തോടെയാണ് ഇത് സാധ്യമായത്. ലക്ഷദ്വീപിന്റെ തന്നെ ചരിത്രത്തിലെ ആദ്യത്തെ ഒരു സംരംഭമായി ഇതിനെ കാണാം. ഇതിന്റെ ഹാര്‍ഡ് കോപ്പി ആവശ്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക- 9447981929 (സൌജന്യം).

കലാ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി


കില്‍ത്താന്‍(27.02.2011)- 2010-11 വര്‍ഷത്തെ കലാ അക്കാദമി അവാര്‍ഡിന് അര്‍ഹരായ ശ്രീ.കെ.സി.കരീം, ശ്രീ.ചമയം ഹാജാഹുസൈന്‍, മാസ്റര്‍ ഷംവീല്‍ എന്നിവരെ ലക്ഷദ്വീപ് സാഹിത്യ സംഘം ആദരിച്ചു. ഇന്ന് വൈകുന്നേരം 7 മണിക്ക് ജീലാനി ബീച്ചില്‍ നടന്ന ചടങ്ങില്‍ എസ്.ഡിയോ ശ്രീ.അബൂസലാം കോയ, സംഘം പ്രസിഡന്റ് ഡോ.ഹനീഫക്കോയ, ശ്രീ.കെ.പി.സെയിദ് മുഹമ്മദ്കോയ എന്നിവര്‍ ജേതാക്കളെ പൊന്നാടയണിയിച്ചു. ശ്രീ.കെ.ബാഹിര്‍, ശ്രീ.ഇസ്മത്ത് ഹുസൈന്‍, ശ്രീ.മുല്ലക്കോയ,കെ.വി.കെ തുടങ്ങിയവര്‍ സംസാരിച്ചു. ശേഷം നാടന്‍ പാട്ടും, ദോലിപ്പാട്ടും നടന്നു.

It’s Raining Again …. (A Poem)

By- (Dr.Muhseena Beegum-Kiltani)


Mom, the monsoon has arrived once again
To bring the joy of singing rain
The nostalgia of remembrance…
You always told me not to step out
When the western winds pick up during monsoon
But I’d always been to the outside,
To listen to the songs from the west…
I remember you chase me when I jump into the rain
The dance in the drops
What a rhythm it was!
I miss you safe hands,
When the thunder delivers at a high pitch here
You had always been a storyteller,
When the rain fall in symphony…
Now here in the rain,
My frozen heart ails for you
Without you, it’s raining from my eyes
It’s raining in the outside,
Mom, here it’s raining…

നാടന്‍ പാട്ട് (രചന.കെ.സി.കരീം കില്‍ത്താനി)

ചബരിക്കടവൈ ശൂവ്വമുരിക്കും ബീഫാത്തുമ്മാ
താര് കുടഞ്ഞത് മതി കണ്ടം കരളേ ഫാത്തുമ്മാ
മഞ്ഞാത്തോട്ടത്തത്തി പറുക്കാന്‍ ബാ ഫാത്തുമ്മാ
മുന്തിരിഫോലെ ഫൊളുത്തിന ഫാലാലം ഫാത്തുമ്മാ

കറിയും ചോറും കണ്ടിട്ട്
ദിവസം നാല് കഴിഞ്ഞില്ലേ
കാരാണീ വരവില്ലാതെ
അരികിട്ടാതെ വലഞ്ഞില്ലേ
നാട്ട് നടപ്പാള്‍ വന്നിട്ട്
കയറ് മുഖത്തിലെറിഞ്ഞില്ലേ

കഞ്ഞിക്കരിയില്ലാഞ്ഞിട്ടന്ന്
ബാട്ടച്ചക്ക കുളിച്ചില്ലേ (ചബരിക്കട..)

കുരുമ്മേം തേങ്ങേം തിന്നിടാം
മുരുങ്ങ ഫുളുക്കിക്കുളച്ചീടാം
തിര്ണിയും കറ്റ പറിച്ചീടാം
അത്തിയ തണ്ണി കുടിച്ചീടാം
ചേമ്പും ചക്കരയും തിമ്മാം
ചമ്പകപ്പൂവ് പറിച്ചീടാം

കട്ടികണക്കേ ഫൊള്ത്ത
കുറുമ്മട്ടക്കാ തിമ്മാം ഫാത്തുമ്മാ. (ചബരിക്കട...)

കട്ടക്കാരന്‍ ബീരാനും
മീരാകൊണ്ട് വരുന്നുണ്ട്
ബട്കം കടലില്‍ പോയിട്ട്
ചാടിയ രണ്ട് ശുറാവുണ്ട്
എരിപൊരികൊളളും പൈതങ്ങള്‍
കുടിയില്‍ കരഞ്ഞ് കിടപ്പുണ്ട്

കരുവേം കട്ടിത്തണ്ണിയുമൂട്ടി
പട്ടിണി മാറ്റാം ഫാത്തുമ്മാ. (ചബരിക്കട...)

അറബിക്കടലിലെ കഥാഗാനങ്ങള്‍







കില്‍ത്താന്‍ (11.12) ചമയം ഹാജാഹുസൈന്‍ രചിച്ച അരബിക്കടലിലെ കഥാഗാനങ്ങള്‍  എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം അഡ്വ.ബി.അമാനുള്ളാ,  റിട്ട.ഡിസ്റ്.ജഡ്ജ് നിര്‍വ്വഹിച്ചു. ജീലാനി ബീച്ചില്‍ ലക്ഷദ്വീപ്  സാഹിത്യപ്രവര്‍ത്തകസംഘ0 സംഘടിപ്പിച്ച പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു.  സംഘം സെക്രട്ടറി ഇസ്മത്ത് ഹുസൈന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സിറാജ്കോയ,  പ്രസിഡന്റ് അധ്യക്ഷപ്രസംഗം നടത്തി. പുസ്തകത്തിന്റെ ആദ്യകോപ്പി  അഡ്വ.ബി.അമാനുള്ളാ ചെയര്‍പേഴ്സണ്‍ സാജിദാ ബീഗന് നല്‍കിക്കൊണ്ട്  നിര്‍വ്വഹിച്ചു. അഷ്റഫ് മാസ്റര്‍, സെയ്ദ് മുഹമ്മദ്കോയ തുടങ്ങിയവര്‍  പുസ്തകാവലോകനം നടത്തി. തുടര്‍ന്ന് കെ.സി.കരിം കില്‍ത്താനിയുടെ നാടന്‍  പാട്ടും അരങ്ങേറി. ചമയം ഹാജാഹുസൈന്റെ മറുപടി പ്രസംഗത്തിനുശേഷം എ.സി.ഉമര്‍  നന്ദിയും പറഞ്ഞു.
അറബിക്കടലിലെ ഓളപ്പരപ്പിനുമീതെ കനവുകളുടെ കൂടാരം തീര്‍ത്ത് പഴമക്കാര്‍  പാടിപ്പതിഞ്ഞ നാടന്‍ പാട്ടുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  Media Analysis & Rea-search Center Koyilandi യാണ് പബ്ളിഷേയ്സ്.  മുഖവില.60 രൂപ.




ഫുത്തൂഹാത്തുല്‍ ജസായിര്‍

ലക്ഷദ്വീപിലെ ആദ്യത്തെ ചരിത്ര ഗ്രന്ഥം- ഫുത്തൂഹാത്തുല്‍ ജസായിര്‍ (ഏഴാം നൂറ്റാണ്ടില്‍ രചിച്ചത്)
ഹസ്രത്ത് ഉബൈദുളളാ മദനി (റ) തന്റെ വാര്‍ദ്ധക്യകാലത്ത് സ്വപുത്രനായ അബൂബക്കറിന് പറഞ്ഞു കൊടുത്തെഴുതിപ്പിച്ച ഗ്രന്ഥം. ഇത് കാണുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക.

നമ്മുടെ ദ്വീപിന്റെ അമ്പത്തിനാലാം - ജന്മദിനം

അറബിക്കടലിന്റെ വിരിമാറില്‍ ആമ്പല്‍ ഇതളുപോലെ ചിതറിക്കിടക്കുന്ന ലക്ഷം ദ്വീപുകള്‍ക്ക് ഒരു പാട് കഥകള്‍ പറയാനുണ്ട്. അറക്കലും, ചിറക്കലും, അറബികളും, പറങ്കികളും, ടിപ്പുവും, വെളളക്കാരും കയറി ഇറങ്ങിയ മണ്ണ്. ഇന്ന് ഇവള്‍ സര്‍വ്വ പ്രൌഡിയോടും കൂടി തലയുയര്‍ത്തിനില്‍ക്കുന്നു. 1956 നവംബര്‍ ഒന്നിന് ലക്ഷം ദ്വീപുകള്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റായി. ഇന്നേക്ക് 54 വര്‍ഷം...
ഒരു ഫ്ളാഷ് ബാക്ക്...
ബി.സി-1500- ദ്വീപില്‍ ജനവാസ മാരംഭിച്ചെന്ന് പറയപ്പെടുന്നു.
എ.ഡി-6-ആമ് നൂറ്റാണ്ട്- ചിറക്കല്‍ രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
664- ഹസ്രത്ത് ഉബൈദുളളാ(റ) അമേനിയില്‍ എത്തി
12-ആമ് നൂറ്റാണ്ട്- കോലത്തിരി രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
1310- മാര്‍ക്കോപോളോ എന്ന സഞ്ചാരി മിനിക്കോയില്‍.
1342- ഇബ്ന് ബത്തൂത്ത എന്ന സഞ്ചാരി മിനിക്കോയില്‍.
1500- കണ്ണൂര്‍ രാജാവ് അബൂബക്കര്‍ എന്നയാള്‍ മുഖേന ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമേനിയില്‍ പോര്‍ച്ചുഗീസുകാരെ കൊന്നൊടുക്കി (പാമ്പിന്‍ പളളി സംഭവം)
1501- പാമ്പിന്‍ പളളി സംഭവത്തിന്റെ പ്രതികാരമായി അമിനി ഖാളി അടക്കം 600 ഓളം ആളുകളെ പോര്‍ച്ചുഗീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തി.
1502- പോര്‍ച്ചുഗീസുകാര്‍ അമിനി ദ്വീപ് പിടിച്ചെടുത്തു.
16 -ആമ് നൂറ്റാണ്ട്- ദ്വീപുകള്‍ കണ്ണൂര്‍ ആലിരാജയുടെ ഭരണത്തിന്‍ കീഴില്‍
1654- മുഹമ്മദ് ഖാസിം (റ) കവരത്തിയില്‍ എത്തി.
1700- മിനിക്കോയി ദ്വീപ് ലക്ഷദ്വീപിനോട് കൂട്ടിച്ചേര്‍ത്തു.
1787- വടക്കന്‍ ദ്വീപുകള്‍ ടിപ്പുവിന്റെ അധീനതയിലായി.
1798- കില്‍ത്താന്‍ ദ്വീപിന്റെ ചരിത്ര പുരുഷന്‍ അഹ്മദ് നഹ്ശ ബന്ദി(റ) ജനിച്ചു.
1799- ദ്വീപുകള്‍ മംഗലാപുരം കളക്ടറുടെ അധീനതയിലായി.
1800- അറക്കല്‍ രാജവംശം ദ്വീപുഭരണം ഏറ്റെടുത്തു.
1835- റോബിന്‍സണ്‍ ബിത്ര ദ്വീപ് സന്തര്‍ശിച്ചു.
1842- അമേനി ദ്വീപ് ആസ്ഥാനമാക്കിയുളള മനേഗാര്‍ ഭരണം നിലവില്‍ വന്നു.
1848- കല്‍പേനി, അഗത്തി, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ നാശം വിതച്ച കൊടുങ്കാറ്റ്.
1863- മോറിസ് കില്‍ത്താന്‍ സന്തര്‍ശിച്ചു.
1873- ദ്വീപിലെ പ്രഥമ സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1874- ദ്വീപിലെ പ്രഥമ ഡിസ്പെന്‍സറി അമിനിയില്‍ ആരംഭിച്ചു.
1875- അറക്കല്‍ ബീവിയുടെ കൈയില്‍ നിന്നും ബ്രിട്ടീഷുകാര്‍ ദ്വീപ് കൈക്കലാക്കി.
1904- ആദ്യ ഗവ.സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1905- ദ്വീപുകള്‍ മദ്രാസ് ഗവ.ന്റെ കീഴിലായി.
1911- കില്‍ത്താനില്‍ സ്കൂള്‍ ആരംഭിച്ചു.
1921- ആര്‍.എച്ച്. എല്ലീസ് ദ്വീപ് സന്തര്‍ശിച്ചു.
1928- ബിത്ര ദ്വീപില്‍ ജനവാസമാരംഭിച്ചു.
1932- ലക്ഷദ്വീപ് ചരിത്രം എന്ന പുസ്തകം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1936- നാവികശാസ്ത്രം എന്ന ഗ്രന്ഥം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1948- കടമത്ത് ദ്വീപിലെ ചാലകാട് എന്ന വീടിന്റെ പരിസരത്തുനിന്ന് ഒന്നും രണ്ടും നൂറ്റാണ്ടിന്റെ സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെത്തി.
1952- ജമാഅത്തെ ജസീറ എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു.
1956 നവംബര്‍1- ദ്വീപുകള്‍ ഒരു കേന്ദ്രഭരണ പ്രദേശമായി. യു.ആര്‍ പണിക്കര്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റിന്റെ പ്രഥമ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.

പുസ്തക പ്രകാശനം


കില്‍ത്താന്‍- കെ.ബാഹിര്‍ രചിച്ച അഹ് മദ് നഖ്ഷബന്ദി(ഖ.സി) യുടെ ജീവചരിത്രിത്തിന്റ പ്രകാശനം ഇന്നലെ(16.10.2010) ജീലാനി ബീച്ചില്‍വെച്ച് നടന്ന ചടങ്ങില്‍ ഖാസി ശംഊന്‍ ഫൈസി ആദ്യ കോപ്പി ഡോ.മുഹമ്മദ് ഖാനിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തന സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. ചമയം ഹാജാ ഹുസൈന്‍ സ്വാഗത പ്രസംഗവും യാക്കൂബാ മാസ്റര്‍ അധ്യക്ഷ പ്രസംഗവും നടത്തി. തുടര്‍ന്ന് അഷ്റഫ് മാസ്റര്‍, ഇസ്മത്ത് ഹുസൈന്‍ എന്നിവര്‍ പുസ്തകത്തെക്കുറിച്ചും കെ.ബാഹിര്‍ മറുപടിപ്രസംഗവും നടത്തി. ടി.ടി.ഇസ്മായില്‍ നന്ദിയും പറഞ്ഞു.  പവിഴദ്വീപ് പബ്ളിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കോപ്പി ആവശ്യമുളളവര്‍ 9496275299 എന്ന നമ്പറില്‍ ബന്ധപ്പെടുക.





നാടന്‍ പാട്ട്


നാരേങ്ങാ തോട്ടം
നാരേങ്ങാ തോട്ടം ബിലാത്തിത്തോട്ടം
നാരേങ്ങാ എല്ലം ഫൊളിത്തിരിഞ്ഞ്
ഉമ്മാ ഫുറപ്പെട്ടു തെക്കെ നോക്കി
ബാപ്പ ഫുറപ്പെട്ടു ബാളും കൊണ്ട്
കടിയാ മരത്തിന ബേറ് ഫറിപ്പാം
ബേരും ഫറിച്ച് മടങ്ങും നേരം
കുഞ്ഞിച്ചിരവ ഫടലമുട്ടി
കഞ്ഞിക്കലത്ത് മടക്കിബെച്ച്
അങ്ങാടി ക്കോളി ബടക്കന്‍ കോളി
കോളി മലയേറി മൊട്ടയിട്ട്
മൊട്ടയിലെട്ടെണ്ണം ഫൊട്ടിപ്പോയി

മധുരിക്കും ഓര്‍മ്മകള്‍- ചമയം ഹാജാഹുസൈന്‍(ചെറുകഥ)


തിങ്കിളിമാതം പൂനിലാവ് വാരിവിതറിയ രാത്രി. കിട് വ്മേഞ്ഞ ഓലപ്പുരയുടെ മുറ്റത്ത് കയറ്റ് കട്ടിലില്‍ വിരിച്ച മുസല്ലയില്‍ മലര്‍ന്ന് കിടക്കുന്ന പീപ്പിക്കുഞ്ഞ്. ബലിയമ്മാ, ബിയ്യുമ്മാ, ഇത്താത്താ, ബീത്താത്താ തുടങ്ങി സകല ഉമ്മമാരുടെയും സമ്മേളന വേദി. കുളിക്കരയില്‍ തര്‍വത്തക്കഞ്ഞി വെച്ചതും വലിയകോലോടം വരാന്‍ വൈകിയതിന് കാറ്റ് വിളിച്ചതും എല്ലാം ഇവിടെ ചര്‍ച്ചാ വിഷയമാണ്. അങ്ങിനെ ആകാഷവാണി കില്‍ത്താനിലെ തല്‍സമയ സംപ്രേക്ഷണം ശ്രവിച്ച് ഞാന്‍ പീപിക്കുഞ്ഞിനടുത്ത് കിടന്നു.
വെണ്‍മുകില്‍ തുണ്‍ുകള്‍ക്കിടയില്‍ തിങ്കിളിമാതന്‍ ഓടിനടക്കുന്നതും എണ്ണിയാല്‍ ഒടുങ്ങാത്ത നക്ഷത്ര കജിലമായ ആകാശവും നോക്കി കിടക്കാന്‍ രസം തോന്നി. ഇടക്കിടെ ബലിയുമ്മാ മാനത്തെ തിങ്കിളിമാത്തെ നോക്കി കൈകൊണ്‍് തിരുകുന്നത്പോലെ ചില ആംഗ്യങ്ങള്‍ കാണിക്കുകയും
തിങ്കിളിമാതന്‍ തിക്കത്തെ
നാക്കുര് മാല നിക്കുര്മാല
കുര്‍ക്കി കുര്‍ക്കിത്താട്ടൂട്
എന്ന് പറഞ്ഞ് ഓമനക്കുഞ്ഞിനെ ഇക്കിളിപ്പെടുത്തുകയും ചെയ്യുന്നു. അപ്പോള്‍ അവന്റെ ചെഞ്ചുണ്‍ില്‍ പുഞ്ചിരി വിരിയുന്നതും അവന്‍ കരണം മറിയുന്നതും കാണാന്‍ നല്ല രസമായിരുന്നു.
ബില്ലത്തിനപ്പുറത്ത് തിരമാലകള്‍ തലകുത്തിമറിഞ്ഞ് പാല്‍കടല്‍ വിതറിത്തിരിച്ച്പോകുന്നതും ഒരു കാര്‍മേഘം ഉരുണ്‍ുകൂടുന്നതും കാണാമായിരുന്നു. പെട്ടെന്ന് തോടിന്റെ ഭാഗത്ത് നിന്ന് ശക്തമായൊരു കാറ്റ് വീശിയടിച്ചു. ആവി ഉമ്മാ പൈതലിനെയും എടുത്ത് വേഗം വീടിനുളളിലേക്ക് ഓടി. പക്ഷെ ഞാനോടിയില്ല. തെങ്ങിന്‍ തലകള്‍ കാറ്റില്‍ ചാഞ്ചാടുന്നതും കടലിളകിമറിയുന്നതും കണ്‍ാസ്വദിക്കുവാന്‍ എനിക്ക് രസം തോന്നി.
കൌങ്ങുംതല ഇളിഞ്ഞിന എല്ലാരും ഉളളേക്ക് കടന്ന്കളേ- മേലാബായില്‍ നിന്ന് മാമാക്കുന്നി ഉവ്വാ വിളിച്ച് പറഞ്ഞു. ശവരിക്കടവില്‍ നിന്ന് ചൂവം ശേഖരിച്ച് ശവരിക്കുളിയില്‍ തീവെച്ച് ഫറവചുട്ട്കൊണ്‍ിരുന്ന ബാലുവക്കാരും. ഉമ്മാച്ചോറ്റുപ്പില്ല ചൊല്ലിക്കളിച്ച് കൊണ്‍ിരിക്കുന്ന കുട്ടികളുമെല്ലാം വീട്ടിലേക്കോടി. അല്ലാ കൌങ്ങും തല ഇളിഞ്ഞ്ന മുറിച്ച് താപ്പാം ഫങ്കാക്കാ ഉവ്വായ ബിളിയല്ലാ. കോക്കാക്കാ വിളിച്ച് പറഞ്ഞപ്പോള്‍ ആരോ ഹൈദര്‍ പളളിയിലേക്കോടി.
അറിയപ്പെടുന്ന ഒരു പണ്‍ിതനും സമൂഹത്തില്‍ ആദരിക്കപ്പെടുന്ന ഒരു വ്യക്തിയുമാണ് ക്വാപ്പാ എന്ന് ഞാന്‍ വിളിക്കുന്ന ഫങ്കാക്കാ ഉവ്വാ. ക്വാപ്പാ പളളിയില്‍ നിന്ന് ഫാഞ്ഞ് വന്ന് ഉര് കുന്നിക്കത്തിയും ഇട്ത്ത് മേലാബായിക്ക് മറിഞ്ഞ്നിന്ന് എന്തോ ഓതിക്കൊണ്‍് തലയെമുറിക്കുന്നു.
ഇതേസമയം തോട്ടിനപ്പുറത്ത് പാമ്പ് കപ്പല്‍ പുവ്വശെടിപോലെ നേരിയ ഒരു ശെടി കടലിലേക്ക് താഴ്ന്നിറങ്ങിക്കൊണ്‍ിരിന്നു. ക്വാപ്പാ തന്റെ മന്ത്രോച്ചാരണം നടത്തി കുന്നിക്കത്തികൊണ്‍് കൌങ്ങും തലയെ മുറിച്ച് വീഴ്ത്തി.തോട്ടിനപ്പുറത്ത് കടലിലേക്ക് ചാഞ്ഞിറങ്ങിയ തായിക്കാണുന്ന ചെടിക്കഷ്ണത്തെയാണ് കൌങ്ങുംതല എന്ന് പറയുന്നത്. കടപ്പുറത്തെ എന്റെ ഓലപ്പുരയുടെ മുറ്റത്ത് നിന്നാണ് ക്വാപ്പാ കൌങ്ങുംതല അരിഞ്ഞ് വഴ്ത്തിയത്. ഇത്ര ദൂരെയുളള ഒരു സാധനത്തെ കിലോമീറ്ററുകള്‍ക്കകലെ നിന്ന് എങ്ങിനെ മുറിക്കുവാന്‍ കഴിയുന്നു എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്‍്. അതൊക്കെ മന്ത്രത്തിന്റെ അപാര ശക്തി എന്നെ പഫയാനൊക്കൂ. എന്തായാലും ടി.വി ഓഫാക്കുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍പോലെ ക്വാപ്പായുടെ കുന്നിക്കത്തിക്കും എന്തോ ശക്തിയുണ്‍്. അതോടെ കാറ്റ് ശമിച്ച് തുടങ്ങി. എങ്കിലും മഴ തിമര്‍ത്ത് പെയ്തു. അടിച്ച് വീശുന്ന കാറ്റില്‍ മഴ വീടിനകത്തേക്ക് പാറി. ഇറയത്തെ ഇറ്റിറ്റ് വീഴുന്ന വലിയ മഴത്തുളളികള്‍ കാണാന്‍ ബഹുരസം. ആകാശം പൊട്ടിപ്പിളരുന്നതുപോലെ മിന്നലും ഇടിയും തുടങ്ങി.
കുഞ്ഞിനെ പുതച്ച്കിടത്തി അതിനടുത്ത് എന്നോട് കിടക്കാന്‍ പറഞ്ഞു. കിടക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. അപ്പോള്‍ തൈവി ഉമ്മാ പറഞ്ഞു.
ഫണ്‍ുരുമ്മാ പുപ്പുരയില്‍
ഫറവ ഞാലി മുട്ടയിട്ട്
ചൂട്ടിരിപ്പാന്‍ പുവ്വമക്ക
കണ്‍െടുത്ത് ചുട്ട് തിന്ന്
അവിടെ നിന്നാരോ വിളിച്ച്
ഫണ്‍ാരസൂപ്പയേ....
അതൊന്നും ശ്രദ്ധിക്കാത്തമട്ടില്‍ ഞാന്‍ മഴയത്ത് ഓടിക്കളിച്ച് കൊണ്‍ിരുന്നതിനാല്‍ തൈവി ഉമ്മാ ദേശ്യത്തില്‍ പറഞ്ഞു അല്ലാ കുരു കുര്ത്തം കെട്ടോനെ കടന്ന് കളേ ഉള്ളേക്ക്.
അപ്പോഴേക്ക് ബലിയമ്മാ കഥ പറയാന്‍ തുടങ്ങിയിരുന്നു. ഫണ്‍്പ്പണ്‍്പ്പോലോ ഉരുമ്മായിക്കും ബാപ്പായിക്കും കൂടി രണ്‍് മക്ക ഉണ്‍ാഞ്ഞ. ഒന്നിനപ്പേരും കാവലോംകാക്കാ മറ്റിയോനാപ്പേര് കക്കിടമുടയോം. അയിനാ ഇളയോം ശവികൊട്ടി. കഥ പിന്നെയും തുടര്‍ന്നു. അങ്ങിനെ കര്‍ക്കിട മാസത്തെക്കുളിരില്‍ കഥയും കേട്ട് ബലിയമ്മായേയും മുട്ടിച്ച് കണ്ണും പൊത്തി ഞാല്‍ കിടന്നു.
പെട്ടന്നൊരു ശബ്ദം കേട്ടത്പോലെ തോന്നി ചിന്തകളുടെ മാസ്മരലഹരിയില്‍ നിന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു. ടി.വി യില്‍ ക്രിക്കറ്റ് കളിനടക്കുന്നു. യുവരാജ് സിങ് അടിച്ച സിക്സറിന്റെ ബഹളം. പെട്ടെന്ന് ഉണ്‍ായ ദേശ്യത്തില്‍ ഞാന്‍ ടി.വി ഓഫാക്കി. ടി.വി യോടും ക്രിക്കറ്റിനോടും സകലമാന പുരോഗമനങ്ങളോടും എനിക്ക് വെറുപ്പ് തോന്നി. സായിപ്പന്‍മാര്‍ പണ്‍് കാട്ടിക്കൂട്ടിയ ഏതോകോപ്രായങ്ങള്‍ പരിഷ്ക്കാരം എന്ന് കരുതിയ യുവതലമുറയെ ഞാന്‍ മനസ്സാ ശപിച്ചു.
പണ്‍് മുഹിയുദ്ധീന്‍ പളളിക്കുളത്തില്‍ അന്തക്കുന്തച്ചാര്‍ മുതിരക്കറി എന്ന് ചൊല്ലി തര്‍ക്കിച്ച് നീന്തിയതും- ചളളക്കാപിളളക്കാ ആരെടുക്കും ഞാനെടുക്കും എന്ന് പറഞ്ഞ് ഒരു ഇട്ടാട്ടത്തിന് വേണ്‍ി പടവെട്ടിക്കളിച്ചതും പിന്നെ കടപ്പുറത്ത് ബാളകുലേക്കല്‍, ഇര്ട്ട് മറയല്‍, എട്ട്കളി, കോട്ടകളി തുടങ്ങിയ പഴയകാല കളികളിലൂടെ എന്റെ ചിന്ത ഊളിയിട്ട് നടന്നു.
അന്നൊക്കെ ഓത്തമ്പലത്തെ മുക്രിയെ കണ്‍ാലും, കീഫ്റബേധം പടിപ്പിക്കിണ്‍ മാഷ്മാരെ കണ്‍ാലും ബഹുമാന പുരസരം ദൂരെ നിന്ന്തന്നെ വഴിമാറി പോകുമായിരുന്നു.
ഇന്നിപ്പോള്‍ സായിപ്പ് സംസ്കാരത്തിന്റെ വേലിയേറ്റത്തില്‍ ക്രക്കറ്റും കളളും കളവും വര്‍ദ്ധിച്ചു. കൌങ്ങുംതല ഇറങ്ങുന്നില്ലാ, രാക്കഥകള്‍ കേള്‍ക്കാറില്ലാ, ഉര്ളച്ചോറുണ്‍ാക്കി ഒന്ന് ഓത്ത് കിട്ടുവാം, ഒന്ന് സ്വര്‍ഗ്ഗം കിട്ടുവാം എന്ന് പറഞ്ഞ് ഭക്ഷണം കഴിപ്പിക്കുന്ന ഉമ്മമാരും സുബഹി നിസ്ക്കാരത്തിന് വിളിച്ചെഎണീപ്പിക്കുന്ന ബാപ്പമാരും ഇന്നില്ലാ. ബാപ്പമാര്‍ ഉറങ്ങി എണീക്കുന്നത് ഹോട്ടലില്‍, മക്കള്‍ ചുണ്‍ില്‍ വിരിയുന്ന കഞ്ചാവിന്‍ കുറ്റിയുടെ മായാവലയത്തില്‍ എവിടയോ മസ്ത് പിടിച്ചുറങ്ങുന്നു.
കാലത്തെ ഗതികെട്ട മാറ്റത്തെ ശപിച്ച് ടി.വിക്ക് മുന്നില്‍ നിന്ന് ഞാന്‍ മെല്ലെ കടപ്പുറത്തേക്ക് നടന്നു.