"ലക്ഷദ്വീപ് സാഹിത്യം"-രണ്ടാം വാര്‍ഷികം ആഘോഷിച്ചു




കില്‍ത്താന്‍(01.11.2011)- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്‍റെ വാര്‍ഷിക പരിപാടി വിപുലമായരീതിയില്‍ സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നും ദ്വീപില്‍ നിന്നുമുള്ള പ്രമുഖ എഴുത്തുകാര്‍ പരിപാടിയില്‍ സംബന്ധിച്ചു. ചന്ദ്രിക മുന്‍ എഡിറ്റര്‍ കെ.പി.കുഞ്ഞുമൂസ, പ്രമുഖ എഴുത്തുകാരന്‍ ഹസ്സന്‍ വാഡിയില്‍, ഇന്ത്യാവിഷന്‍ ഡോക്യുമെന്‍റേഷന്‍ എഡിറ്റര്‍ സലാഹുദ്ധീന്‍ അയ്യൂബി, മനശ്ശാസ്ത്രജ്ഞന്‍ ഡോ.ഷാനവാസ്, യു.സി.കെ തങ്ങള്‍, ഡോ.സി.ജി.പൂക്കോയ തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
31.11 ന് സാംസ്ക്കാരിക സെമിനാര്‍ സംഘടിപ്പിച്ചു. ഇതില്‍ സാഹിത്യം, വിദ്യാഭ്യാസം, ലക്ഷദ്വീപ് ചരിത്രം എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു. വൈകുന്നേരം കിഴക്ക് വശത്ത് സംഘടിപ്പിച്ച 'കീളാവാക്കുട്ടായ്മ' യില്‍ തങ്ങളുടെ സാഹിത്യ സൃഷ്ടികള്‍ പലരും അവതരിപ്പിച്ചു. ഒന്നാം തിയതി രാവിലെ സംഘത്തിന്‍റെ പതാക ഉയര്‍ത്തലും ബ്ലോഗ് ഉത്ഘാടനവും നടന്നു. വൈകുന്നേരം ജീലാനി ബീച്ചില്‍ വെച്ച് പൊതു സമ്മേളനം നടന്നു. മഴ സമ്മേളനത്തെ നിരുത്സാഹപ്പെടുത്തിയെങ്കിലും പരിപാടികള്‍ കാണാന്‍ ആളുകള്‍ തടിച്ച് കൂടിയിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ബ്ലോഗ് സന്ദര്‍ശിക്കുക.(ഇവിടെ ക്ലിക്ക് ചെയ്യൂ)
Post A Commend(Click Here) Wednesday, November 02, 2011

കാവലോന്‍കാക്കായും കക്കടമുടവനും

 (ദ്വീപിലെ ഒരു നാടോടിക്കഥ)
ചിത്രം- പി.പി.മുഹമ്മദ് ഇര്‍ഫാന്‍, കില്‍ത്താന്‍

മാത്സ് ബ്ലോഗിന് നന്ദി


കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന വിദ്യാഭ്യാസ ബ്ലോഗാണ് മാത്സ് ബ്ലോഗ്.ഇവിടെ ക്ലിക്ക് ചെയ്യുക.  ഇതിന്‍റെ ലിങ്ക് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ കേരളത്തിലെ പ്രധാനപ്പെട്ട വെബ്സൈറ്റുകളും ബ്ലോഗുകളും നമുക്ക് കാണാം. ഇതില്‍ നമ്മുടെ ബ്ലോഗായ ലക്കഡീവ്സിന്‍റെ ലിങ്ക് ഉള്‍പ്പെടുത്തിയ മാത്സ് ബ്ലോഗിന്‍റെ എല്ലാ മെന്പേഴ്സിനും ലക്കഡീവ്സ് ബ്ലോഗിന്‍റെ ഒരായിരം നന്ദി.

ലക്ഷദ്വീപിലെ നാടന്‍ കലകള്‍

 (അത്താഴപ്പാട്ട്)
 (ഉലക്കമുട്ട്)
 (പരിചക്കളി)
 (കോല്‍ക്കളി)
 (ആട്ടം)
 (ദോലിപ്പാട്ട്)
 (ലാവഡാന്‍സ്)
(ദഫ് റാത്തീബ്)
(കാറ്റ് വിളി)

ഒരു റംസാന്‍ കവിത

റംസാന്‍ നിലാവ്
(അല്‍ഹിബ, ചേത്തിലാത്ത്)
 ശ-അബാനു വിടചൊല്ലി
പടിഞ്ഞാറില്‍ നിന്റെ പൊന്നമ്പിളി തിളങ്ങി
മുത്തും മാണിക്യവും നിറച്ചൊരു കപ്പലായ്
വന്നു നീ പോകാനൊരുങ്ങയായ്
ആദ്യത്തെ പത്തില്‍ കരുണയായ്
അനുഗ്രഹപ്പൂമഴ പെയ്കയായ്
മധ്യത്തെ പത്തില്‍ പാപം പൊറുക്കലായ്
തൌബ തന്‍ വാതില്‍ തുറക്കയായ്
അന്ത്യത്തെ പത്തില്‍ നരക മോചനമായ്
ആയിരമായിരം പാപികള്‍ക്ക് മോക്ഷമായ്
ആയിരം മാസങ്ങളോളം സ്രേഷ്ടമാം
ലൈലത്തുല്‍ ഖദറായ് ഖുര്‍-ആനിന്‍
വാര്‍ഷിക രാത്രിയും
മുത്തൊളി മുന്നൂറ്റിപ്പതിമൂന്നില്‍ നിന്നു പൊരുതിയ
ബര്‍കത്തുടയ ഗസ്വ്വത്തില്‍ കുബറയും
തസ്കിയത്തിന്‍ മാധൂര്യമൂറും
തറാവീഹും വിതറും മസ്ജിദില്‍ ഭജനവും
ഭക്തര്‍ ആവോളം അനുഷ്ടിച്ചു
ഒടുക്കത്തെ തിരക്കുമായ്
നിന്റെ വരവറിയാതെ
പാഴാക്കി അനര്‍ഘ നിമിഷങ്ങള്‍
അശ്രദ്ധനായ് പാപി ഞാന്‍
വരില്ലേ നീ റമളാന്‍ അടുത്ത ആണ്ടിലും
കാത്തിരിക്കും ഞാന്‍ നിന്നെ
ഖല്‍ബില്‍ ജീവനുള്ള കാലം.

അത്താഴപ്പാട്ട്- കില്‍ത്താന്‍ (വീഡിയോ)

കില്‍ത്താന്‍ ദ്വീപില്‍ റംസാന്‍ മാസത്തില്‍ ആളുകളെ വിളിച്ചുണര്‍ത്താന്‍ വേണ്ടി പാടി വരാറുള്ള അത്താഴപ്പാട്ട്. പാതിരാത്രിക്ക് ശേഷമാണ് ഇത് പാടാറുള്ളത്.ടൈംപീസ് ഇല്ലാത്ത കാലത്ത് ആളുകളെ ഉണര്‍ത്താന്‍ പാടിയതാണെങ്കിലും ഇപ്പോഴും ഇത് നില നില്‍ക്കുന്നു.

പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്(13.8.11)- കില്‍ത്താന്‍ സ്വദേശി ടി.ടി. ഇസ്മയില്‍ എഴുതിയ രണ്ട് പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം ശ്രീ.യു.എ.കാദര്‍ നിര്‍വ്വഹിച്ചു. ലക്ഷദ്വീപും ദ്വീപും ദ്വീപോടങ്ങളും, മുള്ളും മുനയും എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ യു.എ.കാദര്‍, ചമയം ഹാജാഹുസൈന്‍, ടി.ടി ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു

ലക്ഷദ്വീപ് ചരിത്രം ഒരു പുതിയ വഴിത്തിരിവിലേക്ക് -200 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി


ചെത്ത്ലാത്ത്(13.07.11)- ലക്ഷദ്വീപ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു കാര്യം കൂടി കണ്ടെത്തി. കിഴക്ക് വശത്തെ ബീച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി കുഴിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ 200 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തിയത്. ജിയോഗാ വാര്‍ഷിയ എന്ന രാജ്യത്തിന്റെ 1800 കളിലെ 10 നാണയങ്ങളാണ് കണ്ടെത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള ഈ കൊച്ചു രാജ്യം അമേരിക്ക ഗള്‍ഫ് യുദ്ധ സമയത്ത് നാവിക ഇടത്താവളമായി ഉപയോഗിച്ചിരുന്നു. കോറോളസ് 4ാമന്‍ രാജാവിന്റെ കാലത്തുള്ളതാണ് ഈ നാണയങ്ങള്‍. ഇതില്‍ ചിലത് വേറെ രാജ്യക്കാരുടേതാണ്. ലക്ഷദ്വീപ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ അമൂല്യ നിധി അഗത്തി മ്യൂസിയം പോലുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് തീര്‍ച്ചയാണ്. പക്ഷെ ഇത് അമൂല്യമാണെന്നറിഞ്ഞതില്‍ പിന്നെ പലരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ചെമ്പ് ലോഹം കൊണ്ടുണ്ടാക്കിയ ഈ നാണയങ്ങള്‍ക്ക് നമ്മുടെ ഒരു രൂപ നാണയത്തിന്റെ 3 ഇരട്ടി വലിപ്പമുണ്ട്.

മിനിക്കഥ

അലാവുദ്ധീനും അത്ഭുത വിളക്കും
(സലീം പുതിയ വീട്, കില്‍ത്താന്‍)

ഒരു വൈകുന്നേരം അലാവുദ്ധീന്‍ തന്റെ മാന്ത്രിക വിളക്കെടുത്ത് തുടച്ചു. അപ്പോള്‍ വിളക്കിന്റെ അടിമ വെളിപ്പെട്ടു.
" എനിക്ക് പഴമക്കാര്‍ ചെറിയപൊന്നാണി എന്ന് വിളിക്കുന്ന തുരുത്തില്‍ പോവണം" അലാവുദ്ധീന്‍ തന്റെ ആവശ്യമറിയിച്ചു.കണ്ണടക്കാന്‍ ഭൂതം ആവശ്യപ്പെട്ടു. കണ്ണടച്ച് തുറന്നപ്പോള്‍ അലാവുദ്ധീന്‍ ചെറിയപൊ ന്നാണി തുരുത്തില്‍.
താമസിയാതെ അലാവുദ്ധീന്‍ വീണ്ടും വിളക്ക് എടുത്ത് തുടച്ചു. ഭൂതം വന്നു
"എനിക്ക് എത്രയും പെട്ടെന്ന് ഇവിടന്ന് പോകണം"- ധൃതിയില്‍ അലാവുദ്ധീന്‍ പറഞ്ഞു.
"എന്താണിത്ര പെട്ടെന്ന് അങ്ങെക്കൊരു മനം മാറ്റം"- ഭൂതം വിനയത്തോടെ ചോദിച്ചു.
"ഹും ഇതാണോ ചെറിയപൊന്നാനി. ഇവിടെ നിറച്ചും ചെറിയ മുള്ളാണികളാണല്ലോ"? അലാവുദ്ധീന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു.

ദ്വീപ് ഒപ്പന- ഹംനാഹക്കീം & പാര്‍ട്ടി (വീഡിയോ)

(റിപ്പബ്ലിക്ക് ദിനത്തോടനു ബന്ധിച്ച് മിനിക്കോയില്‍ ഹംനാഹക്കീം & പാര്‍ട്ടി അവതരിപ്പിച്ച ഒപ്പന)

യുവ കലാപ്രതിഭകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

കവരത്തി(25.6.11)- Director, South Zone Cultural Centre, Thanjavur ദ്വീപിലെ 4 യുവ കലാപ്രതിഭകളെ 2010-11 വര്‍ഷത്തെ അക്കാദമി അവാര്‍ഡിനായി തിരെഞ്ഞെടുത്തു.
Smt. Rosina Shana M. (Andrott) - Folk Song.
Smt. Asiyabi P.P. (Agatti)     - Oppanapattu.
Smt. Fahiza F. (Minicoy)       - Bandiya Dance
Shri.Mohammed Shafi (Amini)    - Parichakali.
ഇര്‍ക്കുള്ള സമ്മാനത്തുകയായ 10,000/- രൂപ കവരത്തിയില്‍ വെച്ച് നല്‍കുമെന്ന് ലക്ഷദ്വീപ് കലാ അക്കാദമി അറിയിച്ചു.

സൃഷ്ടികള്‍ ക്ഷണിക്കുന്നു

ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം (കില്‍ത്താന്‍) പുറത്തിറക്കുന്ന സാംസ്കാരിക മാസികയായ കണ്ണാടിപ്പാത്തയുടെ നാലാമത്തെ എഡീഷനിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കവിത, പാട്ട്, നാടന്‍പാട്ട്, മിനി കഥ, ചെറു കഥ,ചരിത്രം, അനുഭവക്കുറിപ്പ് തുടങ്ങിയവയില്‍ നിന്ന് ദ്വീപിന്റെ മണമുള്ള സൃഷ്ടികളാണ് പ്രതീക്ഷിക്കുന്നത്. ചീഫ് എഡിറ്റര്‍ കെ.ബാഹിര്‍(9496275299)  -email -mubeenfras@gmail.com